മുംബൈ: ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ സ്റ്റാൻ സ്വാമിയെ നേരത്തെ ബോംബെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പാർക്കിസൻസ് അടക്കമുള്ള രോഗങ്ങൾ ബാധിച്ച ഫാ. സ്റ്റാൻ പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ്.84 കാരനായ സ്റ്റാൻ സ്വാമിക്ക് ആരെയും തിരിച്ചറിയാൻ ആവുന്നില്ലെന്നും ഓക്സിജൻ സഹായത്തോടെയാണ് കഴിയുന്നതെന്നും ബെംഗളൂരു ആസ്ഥാനമായ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജോ സേവ്യർ പറഞ്ഞിരുന്നു.
15 ദിവസത്തെ ചികിത്സയ്ക്കായി സബർബൻ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാനാണ് കോടതി മഹാരാഷ്ട്ര സർക്കാരിന് നിർദേശം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക