നടന് പൃഥ്വിരാജ് സുകുമാരന്റെ പേരിലും ക്ലബ്ഹൗസില്‍ വ്യാജ അക്കൗണ്ടുകള്‍. പൃഥ്വിരാജ് സുകുമാരന്‍, ദി റിയല്‍ പൃഥ്വി തുടങ്ങിയ പേരുകളാണ് വ്യാജന്മാര് സ്വീകരിച്ചിരിക്കുന്നത്. പൃഥ്വിരാജ് എന്ന് കരുതി പലരും ഈ അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നുമുണ്ട്. ഫേസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലും പൃഥ്വിരാജിന്റെ ഔദ്യോഗിക അക്കൗണ്ടുകളുണ്ട്.
വ്യാജ ക്ലബ്ഹൗസ് അക്കൗണ്ടിന്റെ കാര്യം നടന് ദുല്‍ഖര്‍ സല്‍മാനും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദുല്‍ഖറിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ അക്കൗണ്ടുകളാണ്.
തന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തുറക്കുന്നത് നല്ലതല്ല എന്ന് ദുല്‍ഖര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നു. അതിനാല്‍ തന്നെ ആരാധകരും പ്രേക്ഷകരും അത്തരം പ്രൊഫൈലുകള്‍ ദുല്‍ഖറിന്റേതായി കരുതേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക