കൊല്ലം: ലോക്ക്ഡൗൺ കഴിയുന്നത് വരെ കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ഉണ്ടാവില്ല. ടോൾ പിരിവുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ന് കളക്ടറേറ്റില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. ജനപ്രതിധികളും നാട്ടുകാരും ദേശീയപാത അതോറിറ്റി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
ചൊവ്വാഴ്ചയായിരുന്നു കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയും സര്‍വ്വീസ് റോഡുകള്‍ പണിയാതെയും ടോള്‍ പിരിക്കാനുള്ള നീക്കത്തെ തടയുമെന്ന് കൊല്ലം കോര്‍പ്പറേഷനും നാട്ടുകാരും വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ജനപ്രതിധികളും നാട്ടുകാരും ദേശീയപാത അതോറിറ്റി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.ഇതിലാണ് പുതിയ തീരുമാനം വന്നത്. ഇനി ലോക്ഡൗൺ കഴിഞ്ഞതിനുശേഷമാകും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക