മലയാള സിനിമയിലേയ്ക്ക് പുതിയ ഒരു സംവിധായിക കൂടി എത്തുകയാണ്. നവാഗതയായ ശ്രീഷ്മ ആര് മേനോന് ആണ് തന്റെ പുതിയ ചിത്രവുമായി എത്തുന്നത്. ‘കരുവ് ‘ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ഇരുളിന്റെ രാജാവ് എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ മലയാളത്തിലെ മുൻനിര താരങ്ങളുടെയുൾപ്പെടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പുറത്തു വിട്ടത്.
ചിത്രത്തിൽ പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥന്, സ്വാതി ഷാജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവർക്ക് പുറമെ ഷോബി തിലകന്, കണ്ണന് പട്ടാമ്പി, റിയാസ് എം ടി, സുമേഷ് സുരേന്ദ്രന്, കണ്ണന് പെരുമടിയൂര്‍, വിനു മാത്യു പോള്‍, സ്വപ്ന നായര്‍, ശ്രീഷ്ണ സുരേഷ്, സുചിത്ര മേനോന് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നു. ഒടിടി പ്ലാറ്റ് ഫോമിലൂടെയായിരിക്കും ചിത്രം റിലീസ് ചെയ്യുക. ജൂലൈ അവസാനത്തോടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക