കണ്ണൂർ :പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് ഈ അധ്യയന വര്‍ഷത്തേക്ക് അഞ്ചാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ താമസം, ഭക്ഷണം, ട്യൂഷന് എന്നിവ സൗജന്യമാണ്. കുട്ടികള്‍ക്ക് മാസം പോക്കറ്റ് മണിയും ലഭിക്കും. മറ്റു സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 10 ശതമാനം സംവരണം ലഭിക്കും.
അഴീക്കോട്, തളിപ്പറമ്പ്, തലശ്ശേരി എന്നീ ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്കും പഴയങ്ങാടി, ശ്രീകണ്ഠപുരം, മയ്യില്‍, കതിരൂര്‍ എന്നിവിടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. അപേക്ഷയും പഠിച്ച കോഴ്സിന്റെ മാര്‍ക്ക് ലിസ്റ്റും ജാതി സര്‍ട്ടിഫിക്കറ്റും പഠിക്കുന്ന സ്കൂള്‍ മേധാവിയുടെ സാക്ഷ്യപത്രവും സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് ജൂണ്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9495900255 (പാനൂര്‍), 9744980206 (കല്ല്യാശ്ശേരി),8547630167 (ഇരിക്കൂര്‍), 6238298693 (തളിപ്പറമ്പ്), 8547630168 (കണ്ണൂര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക