ഡിജിറ്റൽ പണമിടപാട് കാലത്ത് ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത് ഓൺലൈൻ സംവിധാനങ്ങളെയാണ്. ഇതിന്റെ നേട്ടം പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. വാൾമാർട്ടിന്റെ കീഴിലുള്ള ഫോൺപേയുടെ രജിസ്റ്റേർഡ് ഉപഭോക്താക്കളുടെ എണ്ണം 300 ദശലക്ഷം കടന്നതായാണ് റിപ്പോർട്ട്. ആക്ടീവ് ഉപഭോക്താക്കളുടെ എണ്ണം പ്രതിമാസം 125 ദശലക്ഷമായി ഉയർന്നുവെന്നും കമ്പനി അറിയിച്ചു.
മെയ് മാസത്തിൽ ആകെ 390 ബില്യൺ ഡോളറിന്റെ ഇടപാടാണ് നടന്നത്. ഇന്ത്യയിലെ 20 ദശലക്ഷം ഓഫ്ലൈൻ കച്ചവടക്കാരാണ് ഇപ്പോൾ ഫോൺപേ ഉപയോഗിക്കുന്നതെന്നും രാജ്യത്തെ 11000 നഗരങ്ങളിലായാണ് ഇത്രയും കച്ചവടക്കാർ തങ്ങളുടെ ഭാഗമായതെന്നും കമ്പനി വ്യക്തമാക്കി. ഗൂഗിൾ പേ, ആമസോൺ പേ, പേടിഎം തുടങ്ങിയവയാണ് എതിരാളികൾ. 2020 നവംബറിൽ തന്നെ ഫോൺപേയിലെ രജിസ്റ്റേർഡ് ഉപഭോക്താക്കളുടെ എണ്ണം 250 ദശലക്ഷം കടന്നിരുന്നു. ആറ് മാസത്തിനുള്ളിലാണ് 50 ദശലക്ഷം രജിസ്റ്റേർഡ് ഉപഭോക്താക്കൾ കൂടി കമ്പനിയുടെ ഭാഗമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക