സംസ്ഥാനത്തെ റോഡുകളെ കുറിച്ചുള്ള പരാതികളറിയിക്കാൻ മൊബൈൽ ആപ്പ് തയ്യാറാകുന്നു. മൊബൈൽ ആപ്പായ PWD 4U വിന്റെ പ്രമോ വീഡിയോ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു. ആപ്പ് പുറത്തിറങ്ങുന്നതോടെ സംസ്ഥാനത്തെ റോഡുകളെ കുറിച്ചുള്ള പരാതികൾ ഇത് വഴി പൊതുജനങ്ങൾക്ക് അറിയിക്കാനാകും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു മമ്മൂട്ടി ആപ്പിന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തത്.
കാത്തിരുന്ന് ഭാഗ്യം എത്തി; 10 കോടിയുടെ ‘തിമിംഗല ഛർദ്ദി’; ഇനി കോടിപതികൾ
ഈ മാസം ഏഴിനാണ് ആപ്ലിക്കേഷൻ ഔദ്യോഗികമായി നിലവിൽ വരുന്നത്. പരാതികൾ അയക്കുന്നവർക്ക് റോഡിന്റെ ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാനും വിവരങ്ങൾ രേഖപ്പെടുത്താനുമുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ച 4000 കിലോമീറ്റർ റോഡുകളുടെ ഡിജിറ്റലൈസേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. റോഡുകളുടെ വിവരങ്ങൾ മൊബൈൽ ആപ്പിൽ വന്നാൽ അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക