ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ ഇപ്പോഴും 1.63 കോടി കോവിഡ് വാക്സിന് ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 24 കോടിയിലധികം വാക്സിന് സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിക്കുന്നത് വഴിയും സൗജന്യമായും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കാനായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ പാഴാക്കിയ വാക്സിന് ഉള്‍പ്പെടെ 22,96,95,199 ഡോസ് ഉപയോഗിച്ചു.
32,42,503 സെക്ഷനുകളിലൂടെ 23,13,22,413 വാക്സിന് ഡോസുകള്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. 1,63,85,701 കോവിഡ് വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം രാജ്യത്ത് കോവിഡ് രോഗ വ്യാപനം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക