ഉത്തര്‍പ്രദേശ് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങൾ ഒഴിവാക്കി ഉത്തർപ്രദേശ്.എന്നാൽ മീററ്റ്, സഹരണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നീ ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും.ഈ മൂന്ന് ജില്ലകൾ ഒഴികെ മറ്റു ജില്ലകളിലെ നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്.രാത്രി കര്‍ഫ്യൂ, വാരാന്ത്യ കര്‍ഫ്യൂ എന്നിവ സംസ്ഥാനത്ത് തുടരും.
ബറേലിയിലും ബുലന്ദ്ഷഹറിലും കഴിഞ്ഞ ദിവസം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ഇതുവരെ 2.23 കോടി പേര്‍ക്ക് വാക്സിന് നല്‍കിയതായും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. 1100 പേര്‍ക്ക് കൂടി ഉത്തര്‍പ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചു.നിലവിൽ ചികിത്സയിലുള്ളത് 17,000 പേരാണ്. ലോക്ഡൗണ്‍ നീക്കാത്ത മൂന്ന് ജില്ലകളിലും 600 ലേറെ പേര് ചികിത്സയിലുണ്ടെന്നാണ് യു.പി സര്‍ക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക