തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില് മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. കല്ലാറില്‍ നിന്ന് പൊന്മുടി വരെയുള്ള റോഡിൽ പതിനഞ്ചോളം സ്ഥലത്താണ് മണ്ണിടിഞ്ഞത്. റോഡ് ഇടിഞ്ഞു താഴ്ന്നതിനാലാണ് ജില്ലാ കലക്ടര്‍ ഗതാഗതം നിരോധിച്ചു.
പൊന്മുടി, ബോണക്കാട്, കല്ലാര്‍, പേപ്പാറ വനമേഖലയില്‍ ശകക്തമായ മഴയാണ് തുടരുന്നത്. കഴിഞ്ഞദിവസം കല്ലാര്‍ നദിയില്‍ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഗതിമാറി ഒഴുകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക