എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന് ടെസ്റ്റിന് അപേക്ഷ ക്ഷണിട്ടു. ഒപ്പം വ്യോമസേനയിലെ എന്‍.സി.സി. സ്പെഷ്യല്‍ എന്‍ട്രിക്കും മീറ്റിയറോളജി എന്‍ട്രിക്കും അപേക്ഷിക്കാം. 334 ഒഴിവുകളാണുള്ളത്. പരിശീലനം 2022 ജൂലായില്‍ ഹൈദരാബാദിലെ എയര്‍ ഫോഴ്സ് അക്കാദമിയില്‍ തുടങ്ങും. 25 വയസ്സില്‍ താഴെയുള്ളവര്‍ കോഴ്സ് തുടങ്ങുമ്പോള്‍ നിര്‍ബന്ധമായും അവിവാഹിതരായിരിക്കണം.
ഫ്ളൈയിങ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍) കോഴ്സിനായി Maths, Physyics എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയം. കൂടാതെ 60 ശതമാനം മാര്‍ക്കോടെ ബിരുദമോ 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്. കോഴ്സോ 60 ശതമാനം മാര്‍ക്കോടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന് ഓഫ് എന്‍ജിനിയേഴ്സ് ഇന്ത്യയുടെയോ എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെയോ എ, ബി പരീക്ഷകളോ വിജയിച്ചിരിക്കണം.
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍) വിഭാഗത്തില്‍ ബിരുദയോഗ്യത പരിഗണിക്കില്ല. മീറ്റിയറോളജി: ഫിസിക്സ്, മാത്സ് എന്നീ വിഷയങ്ങളോടുകൂടിയ ബിരുദ കോഴ്സില്‍ 55 ശതമാനം മാര്‍ക്കോടെ വിജയവും 50 ശതമാനം മാര്‍ക്കോടെ ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും. പ്രായപരിധി- 1998 ജൂലായ് 2-നും 2002 ജൂലായ് 1-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.
കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സുള്ളവര്‍ക്ക് 26 വയസ്സുവരെ അപേക്ഷിക്കാം. ഗ്രൗണ്ട് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പ്രായപരിധി 20-26 വയസ്സാണ്. അതായത്, 1996 ജൂലായ് 2-നും 2002 ജൂലായ് 1-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. അവസാനത്തീയതി: ജൂണ്‍ 30. വിശദ വിവരങ്ങള്‍ക്ക്: www.afcat.cdac.in സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക