രാജ്യത്തെ കോവിഡ് വ്യാപന ചർച്ചയ്ക്ക് പിന്നാലെ പാർട്ടി പ്രവർത്തകർക്ക് ആരോഗ്യരംഗത്ത് പരിശീലനം നൽകാനൊരുങ്ങി ബിജെപി. തങ്ങളുടെ ഒരുലക്ഷത്തോളം വരുന്ന പ്രവർത്തകർക്ക് ആരോഗ്യ മേഖലയിൽ പരിശീലനം നൽകാനാണ് പാർട്ടിയുടെ ശ്രമം. മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ ചെയ്യുന്നതിനുമുള്ള പരിശീലനമാണ് നൽകുന്നത്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരുടേയും പ്രസിഡന്റുമാരുടേയും യോഗം ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ വിളിച്ചു ചേർത്തിരുന്നു.
രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യങ്ങളിൽ പ്രവര്‍ത്തകര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ശേഷമാണ് പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. കോവിഡ് രണ്ടാം തരംഗത്തിൽ നടത്തിയ പ്രതിരോധദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനവും ചര്‍ച്ച ചെയ്യുന്നതിനായിരുന്നു ചർച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക