കോവിഡ് വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഈ മാസം 14 വരെ കൂടി നീട്ടി നൽകി ഹരിയാന. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഈ മാസം 14 വരെകൂടി നിയന്ത്രണങ്ങൾ നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. കർശന നിയന്ത്രണങ്ങൾക്കൊപ്പം ഇളവുകളും നൽകിയിട്ടുണ്ട്.
പാർട്ടി പ്രവർത്തകർക്ക് ആരോഗ്യരംഗത്ത് പരിശീലനം നൽകാനൊരുങ്ങി ബിജെപി
സംസ്ഥാനത്ത് ഷോപ്പിങ് മാളുകള്‍, റസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 വരെ ഒറ്റയ്ക്ക് മാത്രമുള്ള ഷോപ്പുകള്‍ ഒഴികെയുള്ളവ പ്രവർത്തിക്കാനാകും. റസ്റ്റോറന്റുകളും ബാറുകളും 50 % ജീവനക്കാരെ നിയോഗിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനാണ് അനുമതി. രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് പ്രവർത്തിക്കാനുള്ള സമയം. രാത്രി 10 വരെ ഹോം ഡെലിവറി അനുവദനീയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക