ന്യൂഡല്‍ഹി: ദീപാവലി വരെ കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ വളരെ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുകയാണെന്നും മോദി പറഞ്ഞു.
ഓരോ മാസവും നിശ്ചിത അളവില്‍ റേഷന്‍ സൗജന്യമായി നല്‍കുന്നത് തുടരും. 80 കോടി ജനങ്ങള്‍ക്ക് നവംബര്‍ വരെ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുമെന്നും മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക