തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ മേജർ രവി.
സിനിഫൈൽ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ക്ലബ്ഹൗസ് ചർച്ചയിലാണ് അദ്ദേഹം പുതിയ സിനിമയുടെ വിശേഷം പങ്കുവെച്ചത്. എൺപതുകളിലെ ക്യാമ്പസ് ചിത്രമായിരിക്കും താൻ ഒരുക്കുക എന്നദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയും ആശാ ശരത്തും ആയിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അഖിൽ മാരാർ സംവിധാനം ചെയ്യുന്ന ഒരു താത്വീക അവലോകനം എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിൽ ഒരു രാഷ്ട്രീയ നേതാവായാണ് അദ്ദേഹം എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക