ന്യൂഡല്‍ഹി: ഇന്ന് വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ കാര്യം അറിയിച്ചത്.
സര്‍ക്കാരിൻറെ വാക്സിനേഷന് നയത്തെക്കുറിച്ച് മോഡി സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിരൂക്ഷ കോവിഡ് വ്യാപനത്തിന് ശേഷം കേസുകള്‍ കുറഞ്ഞുവരികയും സംസ്ഥാന സര്‍ക്കാരുകള്‍ അണ്‍ലോക്ക് പ്രക്രിയകളിലേക്ക് കടക്കുകയും ചെയ്ത്വരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
കേന്ദ്രത്തിന്റെ കോവിഡ് വാക്സിനേഷന് നയത്തില്‍ സംസ്ഥാന സര്‍ക്കാരുകളും വിദഗ്ധരും സുപ്രീംകോടതിയും അതിരൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക