തിരുവനന്തപുരം: കേരളത്തില്‍ പെട്രോള്‍ വില ആദ്യമായി നൂറ് കടന്നു. വയനാട് ബത്തേരിയിലെ ദൊട്ടപ്പന്‍ കുളത്തെ ശ്രീ ബാലാജി പെട്രോള്‍ പമ്പിൽ പ്രീമിയം പ്രെട്രോളിന് 100.24 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പാറശാലയില്‍ പ്രീമിയം പെട്രോളിന് ലിറ്ററിന് 101.14 രൂപയുമാണ് ഇന്നത്തെ വില.
കേരളത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഈ മാസം ഇത് നാലാം തവണയാണ് വില വർധിപ്പിക്കുന്നത്. കഴിഞ്ഞ 37 ദിവസത്തിനുള്ളില്‍ ഇരുപത്തിയൊന്നാം തവണയുമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക