ചണ്ഡിഖഡ്: ഹരിയാന മുന്‍ മന്ത്രി കമല വര്‍മ ബ്ളാക്ക് ഫംഗസ് ബാധിച്ച് മരിച്ചു. 93 വയസ്സായിരുന്നു. കോവിഡ് മുക്തയായ ശേഷം ബ്ളാക്ക് ഫംഗസ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു.
ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണം. കമല വര്‍മയുടെ മരണത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഖേദം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക