കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന എം വിൻസെന്റ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു.
കോവളം നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയിരിക്കുന്നത്. സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കൊവിഡ് ബാധിതനായതിനാൽ സഭയിൽ ഇതുവരെ ഹാജരായിരുന്നില്ല. ഇതോടെ പതിനഞ്ചാം നിയമസഭയിലെ എല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
നേരത്തെയും കോവളത്ത് നിന്ന് എം വിൻസന്റ് നിയമസഭയിലെത്തിയിരുന്നു. 140 സീറ്റിൽ 99 സീറ്റിൽ വിജയം കൈവരിച്ചാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് 41 പ്രതിനിധികളാണ് നിയമസഭയിലുള്ളത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ളതാണ് രണ്ടാം പിണറായി സർക്കാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക