Home BEAUTY & FASHION തലമുടിയുടെ സംരക്ഷണത്തിനായി ഓയില്‍ മസാജ് ചെയ്യേണ്ടത് ഇങ്ങനെ

തലമുടിയുടെ സംരക്ഷണത്തിനായി ഓയില്‍ മസാജ് ചെയ്യേണ്ടത് ഇങ്ങനെ

യുവതികള്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് തലമുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിലായിരിക്കും. ആഴ്ചയില്‍ ഒരിക്കല്‍ എണ്ണയോ, വെളിച്ചെണ്ണയോ ഉപയോഗിച്ച്‌ തലയില്‍ നന്നായി മസാജ് ചെയ്യുകയാണ് വേണ്ടത്.

കൈവിരലുകളുടെ അഗ്രഭാഗത്ത് എണ്ണ പുരട്ടിയ ശേഷം മുടിയിഴകള്‍ വകഞ്ഞുമാറ്റി തലയോട്ടിയില്‍ എത്തുന്ന രീതിയിലായിരിക്കണം മസാജ്. തല മുഴുവന്‍ ഈ രീതിയില്‍ മസാജ് ചെയ്യണം.

ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതും തലമുടി തഴച്ചുവളരാന്‍ കാരണമാകും. എണ്ണ ചൂടാക്കി ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ ഫലം കിട്ടും. മസാജിന് ശേഷം ഏറ്റവും കുറഞ്ഞത് അര മണിക്കൂറെങ്കിലും കഴിഞ്ഞുമാത്രമേ കഴുകിക്കളയാന്‍ പാടുള്ളൂ.

 

 

Also Read :   മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരണം 52 ആയി