വെള്ളിത്തിരയിൽ ‘ആനന്ദ’ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനാര്‍ക്കലി മരിക്കാർ.താരം ‘ഉയരെ’യിലൂടെ ഏറെ ശ്രദ്ധ നേടുകയുണ്ടായി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനാര്‍ക്കലി തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടിലെ പുതിയ സന്തോഷമാണ് താരം പങ്കുവയ്ക്കുന്നത്.
തന്റെ വാപ്പയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് അനാർക്കലി പങ്കുവച്ചത്. തന്റെ കൊച്ചുമ്മയെയും അനാർക്കലി പരിചയപ്പെടുത്തുന്നുണ്ട്. അച്ഛൻ നിയാസ് മരിക്കാറിന്റെ വിവാഹ ഒരുക്കളും ചടങ്ങിന്റെ ദൃശ്യങ്ങളും അനാർക്കലി ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക