മലയാള സിനിമയിലൂടെ വന്ന് തമിഴ് സിനിമാ ലോകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയ താരമാണ് നയൻതാര. തമിഴ് സിനിമയിൽ സ്ത്രീ കേന്ദ്രീകൃത സിനിമകളുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് നയൻതാര. തമിഴ് സിനിമാ ലോകത്ത് തിരക്കേറിയ ഷെഡ്യൂൾ ആണെങ്കിലും മലയാള സിനിമയിൽ തന്റെ സാന്നിധ്യമറിയിക്കാൻ മികച്ച കഥാപാത്രങ്ങളുമായി നയൻതാര എത്താറുണ്ട്. നയൻതാര നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നേട്രിക്കൺ. ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.
‘ഇതും കടന്ത് പോകും’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിയ്ക്കുന്നത് സിദ് ശ്രീറാമാണ്. കാര്‍ത്തിക് നെതയാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ വിഘ്നേശ് ശിവനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിൽ അന്ധയായ കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. മിലിന്ദ് റാവു ആണ് സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക