ബിഹാര്‍: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി വീണ്ടും വിവാഹിതയായി.വിവാഹം ട്രെയിനുള്ളിൽ വച്ചായിരുന്നു. ബിഹാറിലെ ഭഗല്‍പുരിലാണ് സംഭവം. അനുകുമാരി എന്ന യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. കാമുകനായ അഷു കുമാര്‍ അനുകുമാരിക്ക് സിന്ദൂരം ചാര്‍ത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി. രണ്ടു മാസം മുന്‍പാണ് ഈ യുവതി മറ്റൊരു വിവാഹം കഴിച്ചത്.
വര്‍ഷങ്ങളായി അനുകുമാരിയും അഷുകുമാറും തമ്മില്‍ സ്നേഹത്തിലായിരുന്നു. ഈ പ്രണയബന്ധം അനുവിന്റെ വീട്ടില്‍ അറിഞ്ഞതോടെ അവര്‍ അവളെ പൂട്ടിയിട്ടു. തുടര്‍ന്ന് ഏപ്രിലില്‍ കിരണ്‍പുര്‍ ഗ്രാമത്തിലെ യുവാവുമായി അനുവിന്റെ വിവാഹം നടത്തി. കല്യാണം കഴിഞ്ഞെങ്കിലും ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ഇവര്‍ തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഭര്‍തൃഗൃഹത്തില്‍നിന്നും അനു കാമുകനൊപ്പം ഒളിച്ചോടിയത്.
സുല്‍ത്താന്‍ഗഞ്ച് റെയില്‍വേ സ്റ്റേഷനിലെത്തിയ ഇരുവരും ബെംഗളൂരുവിലേക്ക് ട്രെയിന്‍ കയറി. ട്രെയിന്‍ സ്റ്റേഷനില്‍എത്തിയതു മുതല്‍ തന്നെ ഇപ്പോള്‍ തന്നെ വിവാഹം കഴിക്കണമെന്ന് കാമുകി ആവശ്യപ്പെട്ടു. തുടര്‍ന്ന് ട്രെയിനില്‍ വച്ചു തന്നെ സിന്ദൂരം ചാര്‍ത്തി യുവാവ് വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു. ട്രെയിനിലെ ശുചിമുറിക്കു സമീപമായിരുന്നു വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക