നടി ജുവല്‍ മേരിയുടെ പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ ചിത്രം പങ്കുവച്ച് ജുവല്‍ നല്കിയ ക്യാപ്ഷന്‍ പിന്നാലെയാണ് വിമര്‍ശകര്‍ക്ക് എത്തിയത്.
”നംബ്യാര്‍വട്ടപൂവു പോലെ ആണു സ്നേഹിക്കപ്പെടുന്ന സ്ത്രീ അവരുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും-മാധവിക്കുട്ടി” എന്നാണ് ജുവല്‍ കുറിച്ചത്.
‘നന്ത്യാര്‍വട്ടപ്പൂവ്’ എന്നാണ് മാധവിക്കുട്ടി പറഞ്ഞത് എന്ന് തിരുത്തി കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് നേരെ എത്തിയത്. പിന്നാലെ ‘നമ്പാര്വട്ടപ്പൂവ്’ എന്നെഴുതിയ പോസ്റ്റ് പങ്കുവച്ചും ജുവല്‍ രംഗത്തെത്തി.
”ഇനി പറയു യഥാര്‍ത്ഥ കൃതിയില്‍ എന്താണ്? അറിയാന്‍ ഒരു കൗതുകം! മാധവി കുട്ടിയമ്മയുടെ എഴുത്തല്ലെ! അമ്മ എന്തായിരുന്നു വിളിച്ചിരുന്നത് എന്ന് നോക്കാം” എന്ന ക്യാപ്ഷനോടെ പങ്കുവച്ച പോസ്റ്റിന് വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക