തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. കോവിഡ് വ്യാപനത്തോത് കുറയ്ക്കുവാനാണ് സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നത്.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ ഇന്ന് പ്രവർത്തിക്കൂ. ഭക്ഷ്യോല്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കും.
ഹോട്ടലുകളിൽ നിന്ന് രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ ഹോം ഡെലിവറി മാത്രമേ ഉണ്ടാവുകയുള്ളു. ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദിക്കില്ല.
കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്നും നാളെയും നടത്തില്ല. നിർമ്മാണപ്രവർത്തനങ്ങൾ അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിച്ച് നടത്താം.
വിമാനത്താവളം, റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാരേഖകൾ ഉണ്ടാകണം. രോഗികളുടെ കൂട്ടിരിപ്പുകാർ, വാക്സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക് രേഖ കാണിച്ച് യാത്ര ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക