കാസര്‍ഗോഡ്: കെ സുന്ദരക്ക് ബിജെപി നേതാക്കള്‍ നല്കിയ രണ്ടര ലക്ഷം രൂപയില്‍ ബാക്കി വന്ന ഒരു ലക്ഷം രൂപ കണ്ടെത്തി.
സുന്ദരയുടെ സുഹൃത്തിന്റെ കൈവശമായിരുന്നു ഈ പണം സൂക്ഷിച്ചിരുന്നത്. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈബ്രാഞ്ചിന്റെ നടപടി. സുഹൃത്തിന്റെ ബാങ്ക് വിവരങ്ങളും രേഖകളും അന്വേഷണ സംഘം ശേഖരിച്ചു.
രണ്ടര ലക്ഷം രൂപയില്‍ കണ്ടെടുത്ത ഒരു ലക്ഷത്തിന് പുറത്തുള്ള ഒന്നര ലക്ഷം രൂപ ചിലവായിപോയെന്ന് നേരത്തെ സുന്ദര മൊഴി നല്‍കിയിരുന്നു. കടങ്ങളും മറ്റും തീര്‍ക്കാന്‍ ഈ പണം ചിലവഴിച്ചെന്നായിരുന്നു സുന്ദര നല്കിയ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക