രണ്ട് വര്‍ഷം മുന്‍പ് റിമി സമ്മാനിച്ചൊരു വലിയ കാര്യത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് മുക്തയിപ്പോള്‍. മുന്‍പ് പല തവണ ചര്‍ച്ചയായിട്ടുള്ള മുക്തയുടെ വീടിനെ കുറിച്ചാണ് പറയുന്നത്.റിമിയുടെ അനിയന് റിങ്കു ടോമിയ്ക്കും ഭാര്യയും നടിയുമായ മുക്തയ്ക്കും അവരുടെ മകള്‍ കിയാരയ്ക്കും വേണ്ടി റിമി സമ്മാനിച്ചതാണ് ഈ ഫ്ളാറ്റ്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലൊരുക്കിയ ഈ വീട്ടിലേക്ക് കയറി താമസിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായെന്ന സന്തോഷമാണ് മുക്ത പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. വൈറ്റ് ഫോറസ്റ്റ് എന്നാണ് വീടിന് പേരിട്ടതെങ്കിലും ചെടികള്‍ നട്ട് നനച്ച് മനോഹരമാക്കി മാറ്റിയിരിക്കുകയാണ് മുക്ത.
വീടിനുള്ളിലെ എല്ലാ ഭാഗത്തേക്കും ശ്രദ്ധ പതിയും വിധത്തില്‍ ഓപ്പണ്‍ കിച്ചണ്‍ ആയിരുന്നു ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക