കൊവിഡ് കാലത്ത് സന്നദ്ധ പ്രവർത്തനം നടത്തുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രശംസിച്ച് സംവിധായകൻ അരുൺ ഗോപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഡിവൈഎഫ്ഐ പ്രവർത്തകരെ അഭിനന്ദിച്ചത്.
നാടിനൊപ്പം ഡിവൈഎഫ്ഐ…!! കഴിഞ്ഞ ഒരു മാസക്കാലമായി വിശക്കുന്നവർക്ക് ഭക്ഷണവും ആവശ്യക്കാർക്ക് മരുന്നും അശരണർക്കു താമസവും ഒറ്റപെട്ടവർക്കു കൂട്ടുമായി ഒരുപറ്റം ചെറുപ്പക്കാർ വാഴക്കാല പടമുകളിൽ അഹോരാത്രം ജീവിക്കുന്നു..
അവർക്കൊപ്പം കുറച്ച്നേരം ഞാനും!! ഡിവൈഎഫ്ഐ പ്രവർത്തകൻ ആയിരുന്നതിനാലാവാം അവരുടെ ആവേശവും ഊർജ്ജവും ഒട്ടും ചോരാതെ എനിക്ക് മനസിലാകുന്നുണ്ടായിരുന്നു!!
നന്ദി ഇത്തരം പ്രവർത്തനങ്ങളിലൂടെ നിങ്ങളുയുർത്തുന്ന ആശയത്തിന്റെ പേര് തന്നെയാണ് ഡിവൈഎഫ്ഐ!! ഇത്തരം പ്രവർത്തികളിലേർപ്പെടുന്ന ഇന്നാട്ടിലെ എല്ലാ രാഷ്ട്രീയവും അല്ലാത്തതുമായ സംഘടങ്ങൾക്കു അവരുടെ പ്രവർത്തകർക്ക് ഒരായിരം സല്യൂട്ട്…!!
സംഘടനകളൂടെ പേരുകളിലെ മാറ്റമുണ്ടാകു മനസ്സിലെ നന്മ നിങ്ങളിലൊക്കെ ഒന്നുതന്നെയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക