ബ്രാഹ്മണിസത്തിനെതിരായി ട്വീറ്റ് ചെയ്തതിന് കന്നഡ നടൻ ചേതൻകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമണങ്ങളിലൂടെ അറിയിച്ചത്.
‘ബസവനഗുഡി പോലീസ് സ്റ്റേഷനിൽ ബ്രാഹ്മണിസത്തിനെതിരായ എന്റെ പോസ്റ്റുകൾ സംബന്ധിച്ച് നാല് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നു. ഞാൻ സത്യത്തിനും ജനാധിപത്യത്തിനൊപ്പം നിൽക്കുന്നു.
സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ എന്റേതായ ചെറിയ പങ്ക് നൽകാൻ സാധിച്ചു എന്നതിൽ സന്തോഷം’, ചോദ്യം ചെയ്യലിനെക്കുറിച്ച് നടൻ ട്വിറ്ററിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക