ചൈനയുടെ നാല് ലക്ഷത്തോളം കോവിഡ് വാക്സിനുകൾ വാങ്ങാനൊരുങ്ങുകയാണ് നേപ്പാൾ. സിനോഫാം നിർമിക്കുന്ന കോവിഡ് വാക്സിനാണ് വാങ്ങുന്നത്. വാക്സിൻ വാങ്ങുന്നതിനായി ചില പ്രത്യേക കരാറുകൾ തയ്യാറാക്കും. ആ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും നേപ്പാൾ സർക്കാർ ചൈനയിൽ നിന്ന് കോവിഡ് വാക്സിൻ വാങ്ങുക. വാക്സിൻ ഓരോ ഡോസിനും എത്ര രൂപയായിരിക്കുമെന്ന് പരസ്യമാക്കുന്നതിന് വ്യവസ്ഥയില്ലെന്ന് അധികൃതർ പറയുന്നു.
ആമസോണിൽ ഇനി മുതൽ കോവിഡ് ടെസ്റ്റ് കിറ്റ്, പരിശോധനാഫലം ആമസോണ്‍ ഡയഗ്നോസ്റ്റിക്സ് വെബ്സൈറ്റില്‍ കാണാം
ജനുവരി മാസത്തിൽ ഇന്ത്യയിൽ നിന്നും കോവിഷീൽഡ് വാക്സിൻ നേപ്പാളിന് ലഭ്യമായിരുന്നു. ഒരു ദശലക്ഷം കൊവിഷീൽഡ് വാക്സിനാണ് നേപ്പാളിന് ലഭിച്ചത്. എന്നാൽ ചൈന നേപ്പാളിന് നൽകാനൊരുങ്ങുന്ന വാക്സിനുകളുടെ വില സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം അവസാനത്തോടെ വാക്സിനുകൾ എത്തുമെന്നാണ് പ്രതീക്ഷയെന്നാണ് നേപ്പാൾ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക