തിരുവനന്തപുരം; സ്വകാര്യ ബസ് സര്‍വീസുകള്‍ ഒറ്റ – ഇരട്ട അക്ക നമ്ബര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താന്‍ തീരുമാനമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി, വെള്ളിയാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ജൂണ്‍ 18ന് ഒറ്റ അക്ക നമ്ബര്‍ ബസുകള്‍ സര്‍വീസ് നടത്തും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്ബര്‍ ബസുകള്‍ സര്‍വീസ് നടത്തും. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും (28.06.21)ഒറ്റ അക്ക നമ്ബര്‍ ബസുകളാണ് നിരത്തില്‍ ഇറങ്ങേണ്ടത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തേണ്ടത്. ശനിയും ഞായറും സര്‍വീസ് അനുവദിക്കില്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഇതുമായി സഹകരിക്കണമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക