കോവിഡ് ടെസ്റ്റ് കിറ്റ് ആമസോണിൽ. ഇനി മുതൽ ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിൽ കോവിഡ് ടെസ്റ്റ് കിട്ടും ലഭ്യമാകും. ടെസ്റ്റ് കിറ്റ് വാങ്ങി അതിലെ സാധനങ്ങൾ ഉപയോഗിച്ച് നിർദേശിച്ച പ്രകാരം മൂക്കിൽ നിന്ന് സ്വാബ് എടുത്ത് പാഴ്സൽ തിരിച്ചയക്കുകയാണ് വേണ്ടത്. തിരിച്ച് അയക്കുന്നതിനായുള്ള ലേബൽ സഹിതമായിരിക്കും കോവിഡ് ടെസ്റ്റ് കിറ്റ് ലഭ്യമാകുക. സ്വാബ് അയച്ചതിനു ശേഷം ഇത് പരിശോധന കേന്ദ്രത്തിൽ എത്തിയ്ക്കുകയാണ് ചെയ്യുന്നത്. തുടർന്ന് നിങ്ങൾക്ക് കോവിഡ് പരിശോധനാഫലം ആമസോണ്‍ ഡയഗ്നോസ്റ്റിക്സ് വെബ്സൈറ്റില്‍ കാണുവാൻ സാധിക്കും.
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്
ആരോഗ്യ രംഗത്തും സജീവമാകാനുള്ള ചുവടാണ് ആമസോൺ വയ്ക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് കോവിഡ് ടെസ്റ്റ് കിറ്റിന് അമേരിക്കൻ സർക്കാർ ആമസോണിന് അനുവാദം നൽകിയത്. മാത്രമല്ല, കഴിഞ്ഞ മാർച്ചിൽ തന്നെ ടെലി ഹെൽത്ത് സംവിധാനവും ആമസോൺ ആരംഭിച്ചിരുന്നു. കോവിഡ് ടെസ്റ്റ് കിറ്റിന് പുറമെ ഡിഎക്സ് ടെറിറ്റി, ക്വയ്ഡല് എന്നീ കമ്പനികള്‍ നിർമിച്ച ടെസ്റ്റിങ് കിറ്റുകളും ആമസോണില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക