തിരുവനന്തപുരം: പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരേ വനിതാ കമ്മിഷന്.
പെരിന്തല്‍മണ്ണയില്‍ കടയ്ക്ക് തീയിടുകയും കടയുടമയുടെ മകളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു മകളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഇതു സംബന്ധിച്ച് നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ കമ്മിഷന് പറഞ്ഞു.
ഇത്തരം പരാതികളില്‍ വീഴ്ചകൂടാതെ അന്വേഷണം നടത്തുന്നതു സംബന്ധിച്ച വനിതാ കമ്മിഷന്റെ ശിപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന് പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കമ്മിഷന് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക