ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സിനിമയായ ധൂമിന്റെ നാലാം ഭാഗത്തില്‍ ബൈക്കിന് പകരം സൈക്കിളായിരിക്കും എന്ന തരത്തിലുള്ള ട്രോളാണ് വിനീത് ശ്രീനിവാസന് പങ്കുവെച്ചത്.
അഭിഷേക് ബച്ചനും ഹൃത്വിക് റോഷനുമാണ് ട്രോളിലെ ചിത്രത്തിലുള്ളത്. അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന് ഉടന്‍ വിനീതിനെതിരെ എന്‍ഫോഴ്സ്മെന്റ് റെയ്ഡുണ്ടാകുമെന്നാണ് പലരുടേയും കമന്റ്.നേരത്തെ നടന് ബിനീഷ് ബാസ്റ്റിനും ഇന്ധനവിലയെ ട്രോളി രംഗത്തെത്തിയിരുന്നു. എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഒരു സൈക്കിള്‍ വാങ്ങിയിട്ടുണ്ടെന്നാണു ബിനീഷ് പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക