സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ലോട്ടറി വിൽപ്പന നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാനത്താകെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഇന്ന് മുതലാണ് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്. അതിനാൽ തന്നെ സംസ്ഥാനത്ത് ഇന്ന് മുതൽ ലോട്ടറി വിൽപ്പന പുനരാരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്നു നറുക്കെടുപ്പുകൾ ഈ മാസം 25 ന് തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
25 ന് തുടങ്ങുന്ന നറുക്കെടുപ്പുകൾ ഒൻപത് ദിവസംകൊണ്ട് പൂർത്തിയാക്കും. അക്ഷയ 496, കാരുണ്യ പ്ലസ് 367, നിര്‍മല്‍ 223 , വിന്‍വിന്‍ 615 , സ്ത്രീശക്തി 260 , അക്ഷയ 497 , ഭാഗ്യമിത്ര ബിഎം 6 , ലൈഫ് വിഷു ബമ്പര്‍ ബി ആര് 79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂണ്‍ 29, ജൂലൈ 2, 6, 9, 13, 16, 20, 22 തീയതികളില്‍ നടക്കും. മാത്രമല്ല, സ്ത്രീശക്തി 259 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് 25ന് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക