മുംബൈ: മഹാരാഷ്ട്രയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തെ തുടർന്ന് അഞ്ചുപേര്‍ക്ക് ഗുരുതര പരുക്ക്. പാല്‍ഗര്‍ ജില്ലയിലെ ദഹനുവിലാണ് സ്ഫോടനo നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സ്ഫോടനം സംഭവിച്ചത്. ദൂരെ നിന്നുതന്നെ തീയും പുകയും കാണാമായിരുന്നു എന്ന് പ്രദേശ വാസികള്‍ വ്യക്തമാക്കി. തക്കസമയത് ഉള്ള ഇടപെടൽ കാരണം വലിയ ദുരന്തം ഒഴിവായി എന്നും നാട്ടുകാർ പറയുന്നു.
സ്ഫോടന സ്ഥലത്ത് നിന്ന് കിലോമീറ്റര്‍ അകലെയുള്ള വീടുകള്‍ക്ക് വരെ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക