ലോകമൊട്ടാകെ ജനപ്രീതി നേടി മുന്നേറുകയാണ് ക്ലബ്ഹൗസ്. നിരവധി പേരാണ് ക്ലബ്ഹൗസിൽ സജീവമായിരിക്കുന്നത്. വളരെപ്പെട്ടെന്ന് ജനശ്രദ്ധ നേടിയെടുത്ത ഓഡിയോ റൂം സംവിധാനമാണിത്. എന്നാൽ ഇപ്പോഴിതാ ക്ലബ്ഹൗസിനെ വെല്ലുവിളിച്ചുകൊണ്ട് മറ്റൊരു പ്ലാറ്റ് ഫോം കൂടി എത്തുകയാണ്. വില്ലനായി രംഗത്തെത്തുന്നത് മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ സ്പോട്ടിഫൈയുടെ ഗ്രീൻ റൂമാണ്. ക്ലബ്ഹൗസിന് സമാനമായി തന്നെ ലൈവ് ഓഡിയോ റൂം ഫീച്ചർ തന്നെയാണ് സ്പോട്ടിഫൈയുടെ ഗ്രീൻ റൂമും കാണിക്കുന്നത്.
ചൈനയുടെ നാല് ലക്ഷത്തോളം കോവിഡ് വാക്സിനുകൾ വാങ്ങാനൊരുങ്ങി നേപ്പാൾ
മാത്രമല്ല, ഫേസ്ബുക്കും അതുപോലുള്ള ആപ്പുകളും ക്ലബ്ഹൗസിന് സമാനമായ ഓഡിയോ ആപ്പ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഓഡിയോ ആപ്പുകൾക്കാണ് ഇപ്പോൾ ഉപയോക്താക്കൾ കൂടുതലുള്ളത് എന്നത് തന്നെയാണ് സമാനമായ ആപ്പുകളുടെ കടന്നുവരവിന് കാരണം. ട്വിറ്റർ സ്പെയ്സ്, ക്ലബ്ബ് ഹൗസ് എന്നിവയിലുള്ള ഉപയോക്താക്കളെയാണ് പുതിയ ആപ്പ് ലക്ഷ്യമിടുന്നത്. സ്പോട്ടിഫൈ ഗ്രീൻറൂം പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക