ന്യൂഡൽഹി: രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും. പുതിയ നേതൃത്വവുമായി രമേശ് ചെന്നിത്തല അകലം പാലിക്കുന്നുവെന്ന് മനസിലായതോടെയാണ് അനുനയ ചര്‍ച്ചയ്ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്
നിലവില്‍ പദവികളൊന്നുമില്ലാത്ത ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതാണ് പ്രധാന ചര്‍ച്ച വിഷയം. പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുകയോ ജനറല്‍ സെക്രട്ടറി പദം നല്‍കുകയോ ചെയ്യുമെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നിന്റെ ചുമതല നല്‍കിയേക്കും.എന്നാൽ കഴിഞ്ഞദിവസം ഒപ്പമുണ്ടായിരുന്നവര്‍ തന്നെ അവസാനനിമിഷം തള്ളിപ്പറഞ്ഞുവെന്ന് കഴിഞ്ഞദിവസം ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക