1988 ലെ മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് 1989 എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം വ്യാഴാഴ്ച സെപ്റ്റംബർ 30 വരെ നീട്ടി.
സാമൂഹ്യ അകലം പാലിച്ച് ഗതാഗത സംബന്ധിയായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് പൗരന്മാരെ സഹായിക്കുന്നതിനായി, റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 1988 ലെ മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത 2021 സെപ്റ്റംബർ 30 വരെ നീട്ടി.മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
2020 മാർച്ചിനും 2021 മാർച്ചിനുമിടയിൽ മന്ത്രാലയം അഞ്ച് നിര്‍ദേശങ്ങള്‍ നൽകിയിരുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് (എല്ലാ തരവും), ലൈസൻസ്, രജിസ്ട്രേഷൻ അല്ലെങ്കിൽ മറ്റേതെങ്കിലും ബന്ധപ്പെട്ട രേഖകൾ എന്നിവയുടെ സാധുത 2021 ജൂൺ 30 വരെ സാധുതയുള്ളതായി കണക്കാക്കാമെന്ന് നേരത്തെ നിർദ്ദേച്ചിരുന്നു. ഇത് ഇപ്പോൾ സെപ്റ്റംബർ 30 വരെ നീട്ടി.
2020 ഫെബ്രുവരി മുതൽ സാധുത കാലഹരണപ്പെട്ടതോ 2021 സെപ്റ്റംബർ 30 നകം കാലഹരണപ്പെടുന്നതോ ആയ എല്ലാ രേഖകളും ഇതില്‍ ഉൾക്കൊള്ളുന്നു.
സെപ്റ്റംബർ 30 വരെ ഇത്തരം രേഖകൾ സാധുവായി പരിഗണിക്കാൻ എൻഫോഴ്സ്മെന്റ് അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കുമ്പോൾ തന്നെ ഗതാഗത സംബന്ധിയായ സേവനങ്ങൾ നേടാൻ ഇത് പൗരന്മാരെ സഹായിക്കുമെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക