കുമളിയിൽ വീട്ടമ്മ യുവാവിന്റെ കൈ വെട്ടിമാറ്റി. മാലിന്യം ഇട്ടതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് വീട്ടമ്മ വാക്കത്തികൊണ്ട് യുവാവിന്റെ കൈ വെട്ടി മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ വീട്ടമ്മ ഒളിവിലാണ്. അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേപടവിൽ മനു (30)നാണ് ഗുരുതരമായി പരിക്കേറ്റത്.
അയൽവാസിയായ പട്ടശേരിയിൽ ജോമോളുടെ പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ കണ്ടതിനെത്തുടർന്നായിരുന്നു തർക്കം. ഇതിനെ തുടർന്നാണ് വീട്ടമ്മ വാക്കത്തികൊണ്ട് കൈ വെട്ടിമാറ്റിയത്. ഇരുവീട്ടുകാരും തമ്മിൽ മുമ്പും പല വിഷയങ്ങളിൽ തർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക