മനുഷ്യന് ചില സമയങ്ങളിൽ ഉണ്ടാകുന്ന ആക്രാന്തം വ്യക്തമാക്കുകയാണ് ഈ സംഭവം. ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി കീഴ്മേല്‍ മറിഞ്ഞതിനെ തുടർന്ന് ഡ്രൈവറോട് നാട്ടുകാർ ചെയ്തതാണ് വൈറലാകുന്നത്. ടാങ്കര്‍ ലോറി കീഴ്മേല്‍ മറിഞ്ഞതിനെ തുടർന്ന് ഡ്രൈവര്‍ക്ക് പരിക്ക് പറ്റി. എന്നാല്‍ പരിക്കുപറ്റിയ ഡ്രൈവറെ സഹായിക്കാതെ നാട്ടുകാര്‍ അവസരോചിതമായി ഇടപെട്ട് ടാങ്കര്‍ ലോറിയില്‍ നിന്നും പെട്രോള്‍ ഊറ്റി കന്നാസിലും കുപ്പികളിലും നിറക്കുകയായിരുന്നു.
ഈ സമയം ഡ്രൈവറും സഹായിയും വൈദ്യ സഹായം ലഭിക്കാതെ വാഹനത്തില്‍ തന്നെ കിടന്നു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പൊഹ്റി എന്ന സ്ഥലത്താണ് സംഭവം. ഗ്വാളിയാറില്‍ നിന്ന് ഷേപുരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി അമിത വേഗതയെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. ഇവിടെ പെട്രോളിന് ലിറ്ററിന് 106 രൂപയാണ് വില. സമീപത്തെ സ്റ്റേഷനില്‍ നിന്നും പോലീസ് എത്തിയെങ്കിലും പെട്രോള്‍ ഊറ്റലില്‍ നിന്ന് നാട്ടുകാരെ തടയാനായില്ല. പെട്രോള്‍ ലഭിക്കുമെന്നറിഞ്ഞ സമീപ ഗ്രാമത്തില്‍ നിന്നുപോലും ആളുകള്‍ ബൈക്കില്‍ പെട്രോള്‍ ശേഖരിക്കാനായി എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക