തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സന്പൂർണ ലോക്ക്ഡൗൺ. അവശ്യമേഖലയ്ക്കു മാത്രമാണ് ഇളവ്. അത്യാവശ്യത്തിനു പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. ഹോട്ടലുകളിൽനിന്ന് പാഴ്സൽ, ടേക്ക് എവേ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം.
അനുമതിയുള്ളവ താഴെ പറയുന്നവ
മെഡിക്കൽ സ്റ്റോറുകൾ, പാൽ വിതരണം. പലചരക്ക്, പച്ചക്കറി കടകൾ, മത്സ്യ-മാംസ വിൽപന ശാലകൾ, ബേക്കറി- രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ. നിർമാണ മേഖലയിലുള്ളവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.ട്രെയിൻ, വിമാന ടിക്കറ്റുകളും മറ്റു രേഖകളുമുണ്ടെങ്കിൽ യാത്രാനുമതി. വാക്സിൻ എടുക്കാൻ യാത്ര ചെയ്യാം.
കാബുകൾക്കും ടാക്സികൾക്കും യാത്രാടിക്കറ്റുള്ളവരുമായി പോകാം. ഐടി കന്പനികളിലെ ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർക്ക് യാത്രാനുമതി. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികൾക്ക് പ്രവർത്തനാനുമതി.വിവാഹങ്ങൾ, ഗൃഹപ്രവേശ ചടങ്ങുകൾ എന്നിവ കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്തു നടത്താം. ടെലികോം, ഇൻറർനെറ്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക