ക്ലബ്ബ്ഹൗസ് സജീവമായതോടെ സമാനമായ സൗകര്യങ്ങൾ പകർത്താനൊരുങ്ങുകയാണ് മിക്ക ആപ്പുകളും. ഓഡിയോ റൂം സൗകര്യം ഉടൻ കൊണ്ടുവരാൻ ഫേസ്ബുക്കും തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഓഡിയോ റൂമിന്റെ ബീറ്റ ടെസ്റ്റില്‍ കഴിഞ്ഞ ദിവസം സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉൾപ്പെടെയുള്ളവർ സംവദിച്ചിരുന്നു. ഫേസ്ബുക്കും ഈ സൗകര്യം കൊണ്ടുവരികയാണെങ്കിൽ ക്ലബ്ബ്ഹൗസിന് ശക്തനായ എതിരാളിയായിരിക്കും ഫേസ്ബുക്ക് എന്നതിൽ സംശയമില്ല. ഫേസ്ബുക്ക് ഗെയിമിങ് എന്ന വിഷയത്തെ അധികരിച്ചാണ് കഴിഞ്ഞ ദിവസം ബീറ്റാ ടെസ്റ്റ് നടന്നത്.
അപ്ലോഡ് വേഗതയിൽ മുന്നിലെത്തി വിഐ, പിന്നിലാക്കിയത് ജിയോ, എയർടെൽ എന്നിവയെ..!
ഓഡിയോ റൂമിൽ ഇംഗ്ലീഷ് ചർച്ചകൾക്ക് ഓട്ടോ ജെനറേറ്റഡ് സബ്ടൈറ്റിലുകള്‍ ഉണ്ടാവും. നിലവിൽ ഇതിനായുള്ള ബീറ്റ വേര്‍ഷന്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. മാത്രമല്ല, പോഡ്കാസ്റ്റ് സൗകര്യവും ഫേസ്ബുക്ക് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. പുതിയ പോഡ്കാസ്റ്റുകള്‍ പബ്ലിഷ് ആവുമ്പോള്‍ പേജിന്റെ ഫോളോവേഴ്സിന് നോട്ടിഫിക്കേഷന്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക