മാതൃകാപരമായ പ്രവർത്തനവുമായി പ്രമുഖ ടെലികോം കമ്പനിയായ വൊഡാഫോൺ ഐഡിയ. കോഴിക്കോട് പരപട്ട ഗ്രാമത്തിലെ നൂറ്റിയമ്പതോളം വരുന്ന വിദ്യാർത്ഥികൾക്കായാണ് ടവർ നിർമ്മിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് ആണ് ഇപ്പോൾ നടക്കുന്നത്. അതിനാൽ തന്നെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിന് സൗകര്യമൊരുക്കുന്നതിനായാണ് ടവർ തന്നെ നിർമ്മിച്ച് നൽകിയത്. കമ്പനിയുടെ വലിയ മുന്നേറ്റമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
ഇതോടെ ഗ്രാമത്തിലെ നെറ്റ്വർക്ക് കണക്ടിവിറ്റി സുഗമമാകുമെന്നാണ് പ്രതീക്ഷ. നെറ്റ്വർക് പ്രശ്നം അനുഭവപ്പെട്ടതോടെ കൃത്യമായി ക്ലാസുകളൊന്നും വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നില്ല. ക്ലാസുകൾ യഥാസമയത്ത് കേൾക്കുവാൻ വിദ്യാർത്ഥികൾക്ക് സാധിച്ചിരുന്നില്ല. ഇത് വിദ്യാർത്ഥികൾക്ക് ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. വൊഡാഫോൺ ഐഡിയ പുതിയ ടവർ സ്ഥാപിച്ചതോടെ ഇതിനൊരു പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക