ന്യൂഡൽഹി: ഡൽഹിയിൽ ചെറുഭൂചലനമാണ് അനുഭവപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12.02 ന് ആയിരുന്നു ഭൂചലനം.പഞ്ചാബി ബാഗ് പ്രദേശത്ത് തറനിരപ്പിൽനിന്നും ഏഴു കിലോമീറ്റർ ഉള്ളിലായിരുന്നു പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടില്ല.
അഞ്ച് ഭൂകമ്ബ മേഖലകളിൽ നാലാമത്തേതാണ് ഡൽഹി. എന്നാൽ ഡൽഹി ഭൂകമ്ബത്തിൻറെ പ്രഭവകേന്ദ്രമാകുന്നത് വളരെ അപൂർവമാണ്. മധ്യ ഏഷ്യയിലും ഹിമാലയത്തിലും എവിടെയെങ്കിലും ഭൂചലനമുണ്ടായാൽ ഡൽഹിയിലും പ്രകമ്ബനം അനുഭവപ്പെടാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക