അഞ്ജു അരവിന്ദ് ഒരു സമയത്ത് മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും നിറഞ്ഞ് നിന്ന നായികയാണ് .1996ല്‍ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ അഞ്ജു തമിഴിലും അരങ്ങേറി. രജനികാന്ത്, ശരത്കുമാര് തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്കൊപ്പം അഞ്ജു സ്ക്രീനില്‍ എത്തി. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി അഞ്ജു നിറഞ്ഞു നിന്നപ്പോഴായിരുന്നു 1999 ജനുമടത എന്ന കന്നട ചിത്രത്തില്‍ വേഷമിട്ടത്. ഈ ഒരു ചിത്രത്തില്‍ മാത്രമാണ് കന്നടയില്‍ വേഷമിട്ടത്. 2001ന് ശേഷം അഞ്ജുവിന് കരിയറില്‍ ഇടവേളകളുണ്ടായി.
മലയാളം കന്നഡ തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ താരം കഴിഞ്ഞ ദിവസം ഒരു മോശം കമന്റിന് നല്കിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
ആരാണെന്ന് അറിയില്ല. ഞരമ്ബ് രോഗി എന്നല്ലേ വിളിക്കാന്‍ പറ്റൂ. കാരണം സ്വന്തം വ്യക്തിത്വം മറച്ചുവച്ചു കൊണ്ട് അഭിപ്രായം പറയുന്നവരെ വേറെ എന്താ വിളിക്കുക, ഞരമ്ബ് രോഗി അല്ലെങ്കില്‍ നട്ടെല്ലില്ലാത്തവന്‍ എന്നല്ലേ വിളിക്കൂ. അങ്ങനെ ഒരാള്‍ എഴുതിയ കമന്റ് ഞാന്‍ ഇപ്പോഴാണ് കണ്ടത്. എപ്പോഴോ ഇട്ടതാണ്. കണ്ടപ്പോള്‍ തന്നെ സങ്കടം വന്നു. സ്വര്‍ണക്കടുവ എന്ന ചിത്രത്തിലെ രംഗത്തില്‍ നിന്നും കട്ട് ചെയ്തെടുത്ത ഭാഗം വച്ചായിരുന്നു ആ വീഡിയോ ചെയ്തത്. അത് കണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്. അത് അങ്ങനത്തൊരു സിനിമയല്ല. ആ സിനിമയില്‍ അഭിനയിച്ചതിന് ഇത്രയും മോശം കമന്റ് വരുമ്ബോള്‍ വല്ലാതെ വേദനിച്ചു.സാധാരണ മോശം കമന്റുകള്‍ അവഗണിക്കാറാണുള്ളത്. കാരണം എന്തെങ്കിലും പറഞ്ഞാല്‍ അത് വൈറാലാകും
വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവ സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചു. താരരാജാവ് മോഹന്‍ലാലിനെ കാണാന്‍ പോയ യാത്രയില്‍ നിന്നുമാണ് തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും അഞ്ജു പറഞ്ഞിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ശൃംഗാരവേലനിലൂടെയാണ് അഞ്ജു അരവിന്ദ് വീണ്ടും സിനിമയില്‍ സജീവമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക