തിരുവനന്തപുരം: ഇന്ധന വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് ചക്രസ്തംഭന സമരം നടക്കും. രാവിലെ 11 നാണ് സമരം ആരംഭിക്കുക. ആ സമയത്ത് വാഹനം എവിടെ എത്തുന്നുവോ അവിടെ റോഡില്‍ 15 മിനിറ്റ് നിശ്ചലമാക്കി നിര്‍ത്തുന്നതാണ് സമരമുറ.
ഒരാഴ്ചക്കിടെ നാലാം തവണയും ഇന്ധന വില വര്‍ധിച്ചതോടെ സംസ്ഥാനത്ത് സാധാരണ പെട്രോള്‍ വിലയും സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്.തിരുവനന്തപുരത്ത് ഞായറാഴ്ച പെട്രോള്‍ വില 99.20 രൂപയായി. ഡീസല്‍ ലിറ്ററിന് 94.47 രൂപ. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ 97.38, 92.76, കോഴിക്കോട് 97.69, 93.93 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില. ഒരാഴ്ചക്കിടെ നാലുതവണയായി പെട്രോളിന് 1.10 പൈസയും ഡീസലിന് 1.04 പൈസയും കൂടി.
മുഴുവന്‍ വാഹന ഉടമകളും തൊഴിലാളികളും സമരവുമായി സഹകരിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് അഭ്യര്‍ഥിച്ചു. കൊവിഡ് കാരണം ജോലിയും കൂലിയും ഇല്ലാതെ നട്ടംതിരിയുന്നതിടയിലാണ് ഇടിത്തീപോലെ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക