മോഹൻലാൽ ചിത്രമായ തന്മാത്രയിൽ നായികയായി എത്തി മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് മീരാവാസുദേവ്.എന്നാൽ തന്മാത്ര ചെയ്തിട്ട് വർഷങ്ങൾ ഒരുപാടായി. ഇപ്പോഴും ആ സിനിമ ചെയ്തപ്പോഴുള്ള അതേ വയസ്സ് മാത്രമേ എനിക്ക് തോന്നൂള്ളൂ. എന്നെക്കുറിച്ച് പലരും വിചാരിച്ചിരിക്കുന്നത് എനിക്ക് അൻപത് വയസ്സ് കഴിഞ്ഞുവെന്നാണ്.
അതിന്റെ കാരണം തന്മാത്ര എന്ന ചിത്രം തന്നെയാണ്. കാരണം ഞാനതിൽ നാൽപ്പത് വയസ്സിനടുത്ത് പ്രായമുള്ള അമ്മ കഥാപാത്രമായിട്ടാണല്ലോ അഭിനയിച്ചത്!. എന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ഞാൻ ചെയ്ത സിനിമയാണ്.ആളുകൾ എന്നെ ഇപ്പോഴും കാണുന്നത് ആ കഥാപാത്രമായിട്ടു തന്നെയാണ്.
പക്ഷേ പുറത്ത് ഞാൻ മറ്റൊരാളാണെന്ന് താരം പറയുന്നു. തനിക്ക് ഇനി ആക്ഷൻ സിനിമകൾ ചെയ്യാനാണ് ഏറ്റവും ഇഷ്ടമെന്നും താരം പറയുന്നു. ഞാൻ കിക്ക് ബോക്സിംഗ് പഠിച്ചതാണ്. എന്നെ കൊണ്ട് ആക്ഷൻ സിനിമകൾ ചെയ്യാൻ സാധിക്കും, ഉറപ്പാണ്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. ഒരു നടി എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക