വിസ്മയയുടെ മരണത്തിന് പിന്നാലെ നടന് ജയറാം പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇന്ന് നീ നാളെ എന്റെ മകള്‍ എന്നാണ് സ്ത്രീധന പ്രശ്നം മൂലം ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണത്തില്‍ ജയറാം കുറിച്ച വാക്കുകള്‍. ഇതിന് പിന്നാലെ സമൂഹമാധ്യമത്തില്‍ ജയറാമിനെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. മകള്‍ മാളവികയ്ക്കൊപ്പം ജയറാം അഭിനയിച്ച മലബാര്‍ ഗോള്‍ഡിന്റെ പരസ്യമാണ് താരത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണം. ഇപ്പോള്‍ നടനും എംപിയുമായ സുരേഷ് ഗോപി ജയറാമിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.
‘മരിച്ച പെണ്‍കുട്ടിയെയും കുടുംബത്തിനെയും പിന്തുണച്ച് രംഗത്തെത്തിയ ചില സെലിബ്രിറ്റീസും സൈബര്‍ ആക്രമണം നേരിടുന്നു. ജയറാമിനൊരു അവകാശമില്ലെ ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയ്ക്ക് ഒരു വേദന പങ്കുവെക്കാന്‍. അദ്ദേഹം ഒരു പരസ്യം ചെയ്തു എന്ന് പറയുന്നത് ശരി തന്നെയാണ്. സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്.
അത് നമ്മുടെ സാമ്പദ്വ്യവസ്ഥയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. അല്ലതെ ബാന്‍ ചെയ്തിരിക്കുന്ന ഒരു പൊരുളൊന്നുമല്ല. കഞ്ചാവ് പോലെ ബാന്‍ ചെയ്ത ഒന്നിന് വേണ്ടിയല്ല അദ്ദേഹം പരസ്യം ചെയ്തിട്ടുള്ളത്.
ഈ വിസ്മമയുടെ അര്‍ച്ചനയുടെ ഉത്തരയുടെ ഒക്കെ ഒരു ജീവ ഹാനിയില്‍ വേദന കൊള്ളാനുള്ള അവകാശം അദ്ദേഹത്തിനില്ലെ? ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ അതിന്റെ അന്തസത്തയെ കെടുത്തിക്കളയുകയാണ് ചെയ്യുന്നത്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക