കൊൽക്കത്ത: കൊൽക്കത്തയിൽ വ്യാജ വാക്സിൻ ക്യാമ്പ് നടത്തി എംപി മിമി ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവരെ കബളിപ്പിച്ച വ്യാജ ഐഎഎസുകാരന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധം.
സംശയാസ്പദമായ വാക്സിൻ ക്യാമ്പ് നടത്തുകയും ടിഎംസി എംപി മിമി ചക്രവർത്തിയെ കബളിപ്പിക്കുകയും ചെയ്ത വ്യാജ ഐഎഎസ് ഉദ്യോഗസ്ഥൻ ദബഞ്ചൻ ദെബിന് ബംഗാളിലെ ഭരണകക്ഷിയായ ടിഎംസിയുടെ ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
തൃണമൂൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി ദബഞ്ചൻ ദെബ് ഒന്നിച്ചിരുന്ന് ഉല്ലസിക്കുന്ന ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൊൽക്കത്ത പോലീസ് അറസ്റ്റുചെയ്ത ദബഞ്ചൻ ദെബ് മുതിർന്ന മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി എന്നിവരുമൊത്തുള്ള വിവിധ ഫോട്ടോകൾ തന്റെ ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്തിരുന്നു.
ഹക്കീമിനും മുഖർജിക്കും പുറമെ ഐഎംഎ പ്രസിഡന്റ് ഡോ. ശാന്തനു സെൻ, ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ പ്രസിഡന്റ് അവിഷേക് ദാൽമിയ എന്നിവരും ഡെബഞ്ചൻ ദെബ് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത ചില ഫോട്ടോകളിൽ ഉണ്ട്.
ഫോട്ടോകൾ വൈറലായതോടെ ദെബഞ്ചൻ ദേബിനൊപ്പം ഒന്നിലധികം നേതാക്കളുടെ സാന്നിധ്യം ചോദ്യം ചെയ്ത് ബി.ജെ.പി തൃണമൂല്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിട്ടുണ്ട്. സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ബിജെപി എംപി സൗമിത്ര ഖാനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക